
ടെഹ്റാന്: ഇറാനിയന് തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ-അമേരിക്കൻ സംയുക്ത ആക്രമണം. ആക്രമണത്തിനു പിന്നാലെ ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചു. ടെഹ്റാൻ നഗരമധ്യത്തിലും കിഴക്കൻ മേഖലയിലും രണ്ട് ശക്തമായ സ്ഫോടനങ്ങൾ കേട്ടതായി സ്ഥിരീക
രിച്ചിട്ടുണ്ട്. ഇതു മിസൈൽ ആക്രമണമാണെന്ന് ഇറാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. നഗരത്തിനു മുകളിൽ കറുത്ത പുകപടലങ്ങൾ ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയെ ടെഹ്റാനിൽനിന്ന് അതീവ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. സുരക്ഷാ കാരണങ്ങളാൽ ഇറാൻ സിവിൽ ഏവിയേഷൻ അഥോറിറ്റി തങ്ങളുടെ വ്യോമപാതകൾ അനിശ്ചിതകാലത്തേക്ക് അടച്ചു. നേരത്തെ ഇസ്രയേലും സിവിലിയൻ വിമാനങ്ങൾക്കായി വ്യോമപാത അടച്ചിരുന്നു. ആക്രമണത്തിനു പിന്നാലെ ഇസ്രായേലിലെ നഗരങ്ങളിൽ അപായ സൈറണുക
ൾ മുഴങ്ങി. തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സർക്കാർ നിർദേശിച്ചു. അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ ഈ സംഘർഷത്തെ ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്കു നയിച്ചേക്കുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
വാഷിങ്ടൺ: ഇറാനിലെ സൈനിക നടപടി സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഭരണകൂടത്തിൽനിന്നുള്ള ഭീഷണി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് സൈനിക നടപടിയെന്നു ട്രംപ് ന്യായീകരിച്ചു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനുനേരെ യുഎസും ഇസ്രായേലും സംയുക്തമായാണ് ആക്രമണം നടത്തിയത്. ടെഹ്റാനിൽ വൻ സ്ഫോടനം നടന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് ഇറാനിലെ സൈനിക നടപടി ട്രംപ്
സ്ഥിരീകരിച്ചത്. ഇറാൻ ഭരണകൂടത്തിൽനിന്ന് അമേരിക്കൻ ജനതക്കുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. ഇറാനിലേത് അനിവാര്യ ആക്രമണമാണെന്ന് പറഞ്ഞ ട്രംപ്, ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു.















