
ദോഹ: ഇസ്രായേല്‍-അമേരിക്കന്‍ ആക്രമങ്ങള്‍ക്ക് തിരിച്ചടിച്ച് ഇറാന്‍. ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. സംഭവം
ഗള്‍ഫിലാകെ ഭീതി പരത്തിയിരിക്കുകയാണ്.
ഖത്തറിലും അബുദാബിയിലും കുവൈറ്റിലും ബഹ്‌റൈനിലും സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ബഹ്‌റൈനില്‍ യുഎസ് നേവിയുടെ അഞ്ചാമത് സൈനിക ക്യാമ്പ് ഇറാന്‍ ആക്രമിച്ചതായി ബഹ്‌റൈന്‍ അറിയിച്ചു. ഇറാന് പുറമെ മറ്റ് ഇടങ്ങളിലേക്കും ആക്രമണങ്ങള്‍
തുടര്‍ന്നതോടെ യുദ്ധം അതീവ സങ്കീര്‍ണവും സംഘര്‍ഷാത്മകവുമായ നിലയിലേക്കാണ് നീങ്ങുന്നത്. ബഹ്‌റൈനില്‍ അഞ്ചിടത്താണ് സ്‌ഫോടനം നടന്നിരിക്കുന്നത്.
അല്‍ ഉദൈദ് വ്യോമകേന്ദ്രം ഖത്തര്‍, അല്‍ സലേം വ്യോമകേന്ദ്രം കുവൈത്ത്, അല്‍ ദഫ്ര വ്യോമകേന്ദ്രം യുഎഇ, അഞ്ചാം അമേരിക്കന്‍ ബേസ് ബഹറൈന്‍ എന്നിവക്കു നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്.
















