
കൊച്ചി: വാഹന പരിശോധനക്കിടെ പോലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെ എഎസ്‌ഐ പി.എസ് സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ 20 മീറ്റര്‍ മുന്നോട്ടേക്ക് ഓടി. സഡന്‍ ബ്രേക്ക്
ഇട്ടതോടെ എഎസ്‌ഐ തെറിച്ചുവീണു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
കലൂര്‍ ശാസ്ത റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് ബെലേനോ കാര്‍ പോലീസുകാരെ ഇടിച്ചുവീഴ്ത്തി രക്ഷപ്പെട്ടത്. എഎസ്‌ഐ സന്തോഷിന്‍റെ രണ്ടു കാലുകള്‍ക്കും തലയ്ക്കും പരിക്കേറ്റു. തുടയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. സന്തോഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍
ചികിത്സയിലാണ്. കാര്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
സന്തോഷിനൊപ്പം എഎസ്‌ഐ പ്രമോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്, സിപിഒ മണികണ്ഠന്‍ എന്നിവരും ഉണ്ടായിരുന്നു. വാഹന പരിശോധനയ്ക്കായി കാര്‍ തടഞ്ഞപ്പോഴാണ് കാര്‍ മുന്നോട്ട് എടുത്ത് പോലീസുകാരെ ഇടിച്ചു തെറിപ്പിച്ചത്. മറ്റു ഉദ്യോഗസ്ഥര്‍ കാറിന് മുന്നില്‍ നിന്നും ഒഴിഞ്ഞു മാറിയിരുന്നു. എസിഎസ് റോഡിലേക്കാണ് യുവാക്കള്‍ കടന്നത്.
















