
അരൂര്‍: കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ അരൂരില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടി വെച്ചു കൊന്നു. നടക്കുമീത്തല്‍ കൂറ്റിയില്‍ ഗഫൂറിന്റെ കിണറ്റിലാണ് രാവിലെ 11.30 ഓടെ
പന്നി വീണത്. വിവരം അംഗീകൃത ഷൂട്ടര്‍ അരൂര്‍ പ്രദീപ്കുമാറിനെ അറിയിക്കുകയായിരുന്നു. മേഖലയില്‍ കൃഷി വ്യാപകമായി നശിപ്പിക്കുന്നത് മാത്രമല്ല ഇറങ്ങി നടക്കാനും കഴിയാത്ത സ്ഥിതിയാണ്. നിരവധി പേരെ ഇതിനകം കാട്ടുപന്നികള്‍ ആക്രമിച്ചിട്ടുണ്ട്. പലര്‍ക്കും സാരമായ പരിക്കാണുണ്ടായത്.
















