
വടകര: ജില്ലയിലെ ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോസവം മാര്‍ച്ച് നാലു മുതല്‍ ഏഴു വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മാര്‍ച്ച് നാലിന് രാവിലെ അഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, നിവേദ്യപൂജ, കൊടുക്ക, വൈകുന്നേരം നാലിന് മാങ്ങോട്ട് പാറ,
മണിയാറത്ത് മുക്ക്, മുയിപ്ര പടിഞ്ഞാറ് എന്നിവിടങ്ങളില്‍ നിന്നു ക്ഷേത്ര പൂജയ്ക്കും പ്രസാദ ഊട്ടിനുമായുള്ള അരിയും പലവ്യഞ്ജനങ്ങളും പൂജാസാധനങ്ങളുമായുള്ള കലവറ നിറക്കല്‍ ഘോഷയാത്രകള്‍, അഞ്ചിന് ക്ഷേത്ര തിരുമുമ്പില്‍ കലവറ നിറക്കല്‍ ചടങ്ങ്. രാത്രി എട്ടിന് കൊടിയേറ്റം, അഷ്ട മംഗല്ല്യപൂജ, വെറ്റില കൊടുക്കല്‍, തോറ്റം വരവ്, കുളിച്ചെഴുന്നള്ളത്ത് നൃത്തം. വെള്ളാട്ടങ്ങള്‍.
അഞ്ചിന് രാവിലെ അഞ്ച് മണിക്ക് നരമ്പില്‍ ഭഗവതി (പോതി) തിറ, കണ്ണങ്കാട്ട് ഭഗവതി തിറ,
പുലിയൂര്‍ കാളി തിറ, ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടു വരെ പ്രസാദ ഊട്ട്, ഉച്ചത്തോറ്റം, കുളിച്ചെഴുന്നള്ളത്ത് നൃത്തം, ദീപാരാധന, രാത്രി ഏഴു മുതല്‍ ഒമ്പത് വരെ പ്രസാദ ഊട്ട്, 8.30ന് മെഗാ ഷോ,
ആറിന് രാവിലെ അഞ്ച് മണിക്ക് നരമ്പില്‍ ഭഗവതി തിറ, കണ്ണങ്കാട്ട് ഭഗവതി തിറ, പുലിയൂര്‍ കാളി തിറ, വിഷ്ണുമൂര്‍ത്തി തിറ, തിരുവായുധം വരവ്, ഉച്ചക്ക് പ്രസാദ ഊട്ട്, ഉച്ചത്തോറ്റം, കുളിച്ചെഴുന്നള്ളത്ത് നൃത്തം, വൈകുന്നേരം നാലിന് പുലിയൂര്‍ കണ്ണന്‍ വെള്ളാട്ടം, ഇളനീര്‍ വരവുകള്‍, ദൈവത്താര്‍ വെള്ളാട്ടം, കാരണവര്‍ വെള്ളാട്ടം, വേട്ടക്കൊരുമകന്‍ വെള്ളാട്ടം,
വേട്ടക്കൊരുമകന്‍ തിറ, രാത്രി ഏഴു ഒമ്പതു വരെ പ്രസാദ ഊട്ട്, കാരണവര്‍ തിറ, നാഗഭഗവതി വെള്ളാട്ടം, നാഗഭഗവതി തിറ, കലാപരിപാടികള്‍,
ഏഴിന് പുലര്‍ച്ചെ ഒരു മണിക്ക് തോറ്റം വരവ്, കുളിച്ചെഴുന്നള്ളത്ത് നൃത്തം, കണ്ണങ്ങാട്ട് ഭഗവതി വെള്ളാട്ടം, പുലിയൂര്‍ കാളി വെള്ളാട്ടം, നരമ്പില്‍ ഭഗവതി വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി വെള്ളാട്ടം, കണ്ണങ്ങാട്ട് ഭഗവതി ഗുരുതി, കല്യാണ പന്തല്‍ വരവ്, പുലര്‍ച്ചെ അഞ്ചിന് നരമ്പില്‍ ഭഗവതി തിറ, തോറ്റം വരവ്, കുളിച്ചെഴുന്നള്ളത്ത് നൃത്തം, കൊടിയില കൊടുക്കല്‍, കണ്ണങ്ങാട്ട് ഭഗവതി തിറ, പുലിയൂര്‍ കാളി തിറ, 12 മണിക്ക് കനലാട്ടം, ഒരു മണിക്ക് തിരുമുടി നിവരല്‍, പ്രസാദ ഊട്ട്, രാത്രി ഒമ്പതിന് തിരുമുടി ആറാടിക്കല്‍, നരമ്പില്‍ ഭഗവതി കലശം, ആറാട്ട് സദ്യ,
















