
നാദാപുരം: അല്‍മാഹിര്‍ അറബിക് ടാലന്റ് ടെസ്റ്റില്‍ നാദാപുരം സിസി യുപി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം. യുപി വിഭാഗത്തിലും എല്‍പി വിഭാഗത്തിലും വിദ്യാര്‍ഥികള്‍ ഉന്നത നിലവാരം പുലര്‍ത്തി. എല്‍പി വിഭാഗത്തില്‍ 29 പേരും യുപി വിഭാഗത്തില്‍ 38 പേരും വിജയിച്ച് ജില്ലയില്‍ സിസി യുപി സ്‌കൂളിന് ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞു. നുമാറ്റ്‌സ്
പരീക്ഷയില്‍ ആറ് വിദ്യാര്‍ഥികളും സ്റ്റപ്‌സ് പരീക്ഷയില്‍ രണ്ട് പേരും ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ സ്‌കൂളില്‍ അനുമോദിച്ചു.















