
കണ്ണൂര്‍: എഴുത്തുകാരന്‍ വി.എസ്.അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തി സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്‍ രചിച്ച പുസ്തകം ഏറ്റുവാങ്ങിയത്
വി.എസ്.അനില്‍കുമാറായിരുന്നു. പ്രൊഫ. എംഎന്‍ വിജയന്റെ മകനാണ് വിഎസ്.അനില്‍കുമാര്‍.
ഇന്ന് രാവിലെ മകനെ ഫുട്‌ബോള്‍ കോച്ചിംഗിനായി അയക്കാന്‍ വാതില്‍ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം പോലീസിനെ അറിയിച്ചു.
കഴിഞ്ഞ മാസമാണ് വി.കുഞ്ഞികൃഷ്ണന്‍ രചിച്ച ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം അനില്‍ ഏറ്റുവാങ്ങിയത്. ഈ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിനപ്പുറം സിപിഎം നേതൃത്വത്തിന്റെ നിലപാടുകളെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അദ്ദേഹം നിരന്തരം വിമര്‍ശിക്കാറുണ്ടായിരുന്നു. പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതിഷേധമാകാം റീത്ത് വെയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
















