
മൊകേരി: സിപിഐ മുറുവശേരി ബ്രാഞ്ച് സെക്രട്ടറി കൂടിയായ ബസ് കണ്ടക്ടര്‍ എം.പി.ദിവാകരനെ ആക്രമിച്ചയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സിപിഐ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. അടുത്ത മാസം ഒന്നിന് വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ സിപിഐ കുന്നുമ്മല്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചു.
വടകര പുതിയ ബസ് സ്റ്റാന്റില്‍ ഡിസംബര്‍ 31 ന് കാലത്ത് 6.15നാണ് കണ്ടക്ടര്‍ ദിവാകരന്‍
ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേല്‍പിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ആഴ്ചകളോളം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇത്രകാലമായിട്ടും വടകര പോലീസിന് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വടകരയിലെ ബസ് ജീവനക്കാര്‍ ഒരു ദിവസം പണിമുടക്ക് നടത്തുകയുണ്ടായി. പ്രതിയെ അടിയന്തിരമായി കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപെട്ടാണ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് സിപിഐ തീരുമാനിച്ചത്. എം.പി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു പി. സുരേഷ് ബാബു, വി.വി.പ്രഭാകരന്‍, റീന സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
















