വടകര: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ട്രാഫിക് നിയമ നടപടികള്‍ പിന്‍വലിക്കുക, വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും
സസ്‌പെന്റ് ചെയ്യുന്ന നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു നേതൃത്വത്തില്‍ വടകര ഹെഡ് പോസ്റ്റ്
ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മോട്ടോര്‍ കോണ്‍ഫഡറേഷന്‍ ജില്ലാ സെക്രട്ടറി കെ.കെ.മമ്മു ഉദ്ഘാടനം ചെയ്തു. രാജന്‍ പുതുശേരി അധ്യക്ഷനായി. എം.പി.സുരേഷ് ബാബു സ്വാഗതവും വി.രമേശന്‍ നന്ദിയും പറഞ്ഞു. മാര്‍ച്ച് അഞ്ച് വിളക്ക് ജങ്ഷനില്‍ നിന്നും ആരംഭിച്ച് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു.















