കൊയിലാണ്ടി: ഉള്ളിയേരി പഞ്ചായത്തിലെ തണ്ണീര്‍ മലയില്‍ പുല്‍ക്കാടിന് തീപിടിച്ചത് ആശങ്ക പരത്തി. 20 ഏക്കറോളം വരുന്ന പ്രദേശത്തേക്കാണ് തീ
പടര്‍ന്നത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തിയെങ്കിലും വാഹനത്തിന് കടന്നുചെല്ലാന്‍ പറ്റാത്ത സ്ഥലമായിരുന്നു. ഫയര്‍ ബീറ്റര്‍ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്താല്‍ തീ പൂര്‍ണമായി അണക്കുകയായിരുന്നു. സ്വകാര്യ ആവശ്യത്തിന് തീയിടുകയാണെന്ന സംശയമുണ്ട്. ഇത്തരം പ്രവൃത്തി വന്‍ അഗ്‌നിബാധയിലേക്ക് നയിക്കുമെന്ന് സേന മുന്നറിയിപ്പ് നല്‍കി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സജിന്‍.ടി യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജാഹിര്‍.എം, നിധിപ്രസാദ്.ഇ.എം, നിധിന്‍രാജ്.ഇ.കെ, ഹോം ഗാര്‍ഡ് രാംദാസ് വിച്ചിച്ചേരി, പ്രതീഷ് എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.















