
പുറമേരി: ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലെ യൂപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ 50 കുട്ടികള്‍ക്ക് ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്. ഇതിന്റെ
വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത നിര്‍വഹിച്ചു.
മാലിന്യ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തുന്നതിനു തദ്ദേശഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഏര്‍പെടുത്തിയതാണ് സ്‌കോളര്‍ഷിപ്പ്.
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസു മഠത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് സബീന കേളോത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ അലിമത്, വികസകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പി, മെമ്പര്‍മാരായ സജീവന്‍, നാണു, സെക്രട്ടറി കെ.കെ.വിനോദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ടി പ്രേമാനന്ദന്‍ സാമൂഹിക ശുചിത്വത്തെ കുറിച്ച് ക്ലാസെടുത്തു. കുട്ടികളുടെ പ്രൊജക്റ്റ് അവതരണവും പാഴ് വസ്തുക്കളില്‍ നിന്ന് ഉണ്ടാക്കിയ പുനരുപയോഗ്യ വസ്തുക്കളുടെ പ്രദര്‍ശനവും നടന്നുയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷജിന കെ നന്ദി പറഞ്ഞു.
















