വടകര: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ ബിഎ മലയാളത്തിന് ഒന്നാം റാങ്ക് നേടിയ ഐശ്വര്യ പ്രസാദിനെ ചീരാംവീട്ടില്‍ കനവ് ജനശ്രീ സംഘത്തിന്റെ
നേതൃത്വത്തില്‍ അനുമോദിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ നുസ്രത്ത് ഉദ്ഘാടനം ചെയ്തു. വി.ഹരിദാസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എം.പി.ഗംഗാധരന്‍, രജിത, ജനശ്രീ ബ്ലോക്ക് ചെയര്‍മാന്‍ കെ.കെ.മുരുകദാസ്, ബാബുരാജ്, അജിത ചിരാന്‍ വീട്ടില്‍, സുലോചന, ഗിരിജ, രാജീവന്‍.പി എന്നിവര്‍ സംസാരിച്ചു.















