മണിയൂര്‍: കാരുണ്യം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഫിസിയോ തെറാപ്പി ക്ലിനിക്ക് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ നാടിന് സമര്‍പ്പിച്ചു. കാരുണ്യം വെബ്‌സൈറ്റ് മണിയൂര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിന്‍ഷ.കെയും ക്ലിനിക്ക് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പ്രോഗ്രാം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷ്‌റഫും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.പി.അനീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷഹബത്ത് ജൂന, ടി.എന്‍.മനോജ്, മധുസൂദനന്‍ മെക്കോത്ത്, വി.വി.സുരേന്ദ്രന്‍, അര്‍ജുന്‍, മൊയ്തു, സബീഷ്.പി, വിഷ്ണുദാസ്, സജിന.എല്‍.ഡി, സുനില്‍ മുതുവന, മനു അയനിപ്പ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍ക്കുള്ള ഉപഹാരം സി.എം.വിജയന്‍, സുരേഷ്.വി.പി, ജയശ്രീ, സിമിഷ, സൈഫുന്നിസ ഷമീന, രജീഷ്.എം.ടി, രമേശന്‍ വിലങ്ങില്‍, ഷാജിത്കുമാര്‍ എന്നിവര്‍ വിതരണം ചെയ്തു. ക്ലിനിക്ക് നവീകരണ ഫണ്ട് ടി.കെ.അഷ്‌റഫ് ഏറ്റുവാങ്ങി. കാരുണ്യം സെക്രട്ടറി എം.പി.അബ്ദുള്‍ റഷീദ് സ്വാഗതവും ടി.സി.സജീവന്‍ നന്ദിയും പരിപാടിയോടനുബന്ധിച്ചു ഖയാല്‍ മുട്ടിപ്പാട്ട് സംഘത്തിന്റെ ഗാനമേളയും അരങ്ങേറി.















