വില്യാപ്പള്ളി: കായിക മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിന് കേരള സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ഗ്രാമീണതലത്തില്‍ കളിക്കളങ്ങള്‍, ആധുനിക സൗകര്യങ്ങളോടു കൂടിയ
സ്റ്റേഡിയങ്ങള്‍, സിന്തറ്റിക് ട്രാക്കുകള്‍, സിമ്മിംഗ് പൂള്‍, സ്‌പോര്‍ട്‌സ് ടൂറിസം പദ്ധതികള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററുകള്‍, സ്‌പോര്‍ട്‌സ് സയന്‍സ് സെന്ററുകള്‍ എന്നിങ്ങനെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മയ്യന്നൂര്‍ മിനി സ്റ്റേഡിയം നിര്‍മാണ പ്രവര്‍ത്തിക്കായി കുറ്റ്യാടി നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. തുടര്‍ന്ന് കായിക വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഈ പദ്ധതിക്ക് കായിക വകുപ്പിന്റെ പ്ലാന്റ് ഫണ്ട് വിഹിതമായ 50 ലക്ഷം രൂപ ഉള്‍പ്പെടെ ഒരുകോടി രൂപയുടെ സമഗ്ര ഭരണാനുമതിയും നല്‍കി. ഈ പദ്ധതിയില്‍ പ്രധാനമായും മഡ് ഫുട്‌ബോള്‍ കോര്‍ട്ട്, മഡ് വോളിബോള്‍ കോര്‍ട്ട്, വലിപ്പമുള്ള രണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, പഞ്ചായത്ത് ബോര്‍വെല്‍, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍
തുടങ്ങിയവയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ചടങ്ങില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീമ തട്ടാങ്കുനി സ്വാഗതം പറഞ്ഞു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മത് കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എഞ്ചിനീയര്‍ വിജയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.















