
അഴിയൂര്‍: ചോമ്പാല കമ്പയിന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വി വി നിയാസ് സ്മാരക ട്രോഫിക്കും കരക്കെട്ടി ബ്രദേഴ്‌സ് ഷീല്‍ഡിനുമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ്റില്‍ സ്റ്റാര്‍ മഹല്‍ കടവത്തൂര്‍ ജേതാക്കളായി. ഫൈനല്‍ മല്‍സരത്തില്‍ ക്ലബ്ബ് ഡി സ്‌കോര്‍പ്പിയോണ്‍സ് അഴിയുരിനെ 55 റണ്‍സിന് പരാജയപ്പെടുത്തി. മികച്ച കളിക്കാരനായി റോബിന്‍ ദാസും
മികച്ച ബോളറായി കെ അന്‍ഷാദ് (ഇരുവരും സ്റ്റാര്‍ മഹല്‍ കടവത്തൂര്‍) തെരഞ്ഞെടുക്കപ്പെട്ടു. കേരള മാസ്റ്റേഴ്‌സ് ക്രിക്കറ്റ് തരം ബി.കെ റൂഫൈയിദ് സമ്മാനദാനം നടത്തി. ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള എട്ട് ടീമുകള്‍ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. എന്‍ കെ.ശ്രീജയന്‍, പി പി ഷീഹാബുദ്ദീന്‍, കെ വി അഫ്‌സല്‍, വി സി മഹേഷ് , ഷാനവാസ് അത്താണിക്കല്‍, വി കെ ഷഫീര്‍ എന്നിവര്‍ സംസാരിച്ചു.
















