എത്ര കണ്ടാലും മതിവരാത്ത പ്രകൃതിഭംഗിയാണ് കക്കയം കാഴ്ചകള്‍. സഞ്ചാരികളുടെ ഇഷ്ടം നേടുന്ന സ്ഥലമാണ് കക്കയം ഡാമും പരിസരവും. കുറ്റ്യാടി നദിക്കു കുറെയാണ് ഡാം.
ജലാശയങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍, വെള്ളച്ചാട്ടം, ട്രെക്കിംഗ്, വനയാത്ര ഇതൊക്കെ ഇവിടത്തെ പ്രത്യേകതയാണ്.
കുളിക്കാനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. അണക്കെട്ടിനു ചുറ്റമുള്ള കുറ്റിക്കാടുകളില്‍ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്. ശരിയായ പ്രകൃതിസൗന്ദര്യം ആസ്വദിക്കണമെങ്കില്‍ അണക്കെട്ടില്‍ ഒരു ബോട്ടിംഗ് നടത്തണം.
വനങ്ങളുടെ ഭംഗിയും ആന, കാട്ടുപോത്ത്, മാന്‍ തുടങ്ങിയവയുടെ സാന്നിധ്യം ഈ ബോട്ടു യാത്രയില്‍ നിങ്ങളെ ആവേശഭരിതരാക്കും. സമീപത്തെ തൂക്കുപാലവും ശ്രദ്ധേയം. സാഹസികരും പ്രകൃതിസ്‌നേഹികളും ഈ മേഖല ഏറെ ഇഷ്ടപ്പെടും.
മൂടല്‍മഞ്ഞ് ഇറങ്ങിയാല്‍
കാഴ്ചകള്‍ മറയും. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് കണ്‍വേര്‍ഷന്‍സ് ഓഫ് നേച്ചര്‍ കക്കയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജൈവ മേഖലകളില്‍ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.
യാത്ര: നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കോഴിക്കോടുനിന്ന് 64 കിലോമീറ്ററാണ് ദൂരം. മൂന്നു വ്യത്യസ്ത റോഡ് റൂട്ടുകളിലൂടെ ഇവിടേക്ക് എത്താം.
കോഴിക്കോട് നഗരത്തില്‍നിന്ന് കക്കയത്തേക്കു കാറിലോ ബസിലോ ഏകദേശം 1.5 മണിക്കൂര്‍ യാത്ര ചെയ്യണം. കക്കയം ബസ് സ്റ്റേഷനില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഡാം സൈറ്റ്.’















