അഴിയൂര്‍: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എസ്എസ്എല്‍സി തീവ്ര പരിശീലന പരിപാടിയായ സജ്ജം പദ്ധതിക്ക് അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ സിബി നിര്‍വ്വഹിച്ചു. പി. ടി.എ പ്രസിഡന്റ് നവാസ് നെല്ലോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ സുരേന്ദ്രന്‍ സി.കെ, പി.ടി.എ വൈസ് പ്രസിഡന്റ് നിസാര്‍ വി.കെ, മദര്‍ പി.ടി.എ പ്രസിഡന്റ് റുജീവ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പാള്‍ ജിതേഷ് സ്വാഗതവും സ്‌കൂള്‍ എഡുകേയര്‍ കണ്‍വീനര്‍ ഷാജി.ടി നന്ദിയും പറഞ്ഞു.
















