പുറമേരി: നെയ്യമൃത് ഭക്ത സംഘത്തിന്റെ നേതൃത്വത്തില്‍ പുറമേരി ഉദയപുരം മഹാദേവ ക്ഷേത്രത്തില്‍ നെയ്യമൃത് കൂട്ടായ്മയും കുടുംബസംഗമവും നടന്നു. നെയ്യമൃത് ഭക്തസംഘം
ഖജാന്‍ജി പി.വി.മാധവന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. നെയ്യമൃത് വ്രതത്തിന്റെ പ്രാധാന്യത്തെപ്പറ്റി അണിയാരം സങ്കേത മൂപ്പന് രാമചന്ദ്രന് പ്രഭാഷണം നടത്തി. ഉദയപുരം മഹാദേവ ക്ഷേത്രം ചെയര്‍പേഴ്സണ്‍ ഹേമലത, പുറമേരി എന്‍എസ്എസ് കരയോഗം മെമ്പര്‍ ഗിരിജദേവി എന്നിവര്‍ പ്രസംഗിച്ചു. തെക്കയില്‍ രാജന് അധ്യക്ഷത വഹിച്ചു. മഠം മൂപ്പന് ഗംഗാധരന് നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.















