
വടകര: പിന്നിട്ട അഞ്ച് വര്‍ഷം വടകരയില്‍ കണ്ടത് വികസന മാന്ദ്യമാണെന്നും താന്‍ ലക്ഷ്യമിടുന്നത് സമഗ്ര വികസനമാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.കെ.ഭാസ്കരന് പറഞ്ഞു. പ്രസ് ക്ലബില്‍ ‘മീറ്റ് ദി കാന്‍ഡിഡേറ്റ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം. വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേടിയ കുതിപ്പിനൊപ്പം എത്താന്‍ വടകരക്ക് സാധിച്ചിട്ടില്ലെന്നും എം.കെ.ഭാസ്കരന് പറഞ്ഞു. ഇതിന് ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം നിരത്തി.
വടകരയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ ചോമ്പാലില്‍ ഈ ദുരവസ്ഥ പ്രകടമാണെന്ന് എം.കെ.ഭാസകരന് പറഞ്ഞു. പുളിമൂട്ടില്‍ അടിഞ്ഞ മണ്ണ് നീക്കാത്തത് മത്സ്യബന്ധന യാനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ദുരിതമാണ് സമ്മാനിക്കുന്നത്. ഹാര്ബറിലക്ക് നല്ല
റോഡില്ല, വെളിച്ചമില്ല, പ്രാഥമിക കാര്യങ്ങള്‍ക്ക് സൗകര്യമില്ല, ചികിത്സാ സംവിധാനവുമില്ല. താന്‍ എംഎല്‍എ ആയാല്‍ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മടപ്പള്ളി ഗവ.കോളജിന്റെ ദുരവസ്ഥ നീക്കും. 1958ല്‍ സ്ഥാപിതമായ കോളജില്‍ ആധുനിക രീതിയിലുള്ള കോഴ്സുകളില്ല. നല്ല ഗ്രൗണ്ടും ചുറ്റുമതിലുമില്ല. ചേലക്കാട് റോഡിന്റെ വികസനം കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍ സജീവമായി മുന്നേറുമ്പോള്‍, സ്ഥലമെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ വടകര മണ്ഡലത്തില്‍ ഇതിന്റെ ഗുണമില്ലാത്ത സ്ഥിതിയാണ്. കളരിപ്പയറ്റിന്റെ കേന്ദ്രമായ വടകരയില്‍ അക്കാദമി
യാഥാര്‍ഥ്യമാക്കും. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും. ബസ്സ്റ്റാന്റുകളുടെ ശോച്യാവസ്ഥ നീക്കും. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്നും പഞ്ചായത്തുകളില്‍ ആവശ്യമായ കളിസ്ഥലം നേടിയെടുക്കുമെന്നും എം.കെ.ഭാസ്കരന് പറഞ്ഞു.
വടകരയില്‍ ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പകപോക്കല്‍ ഉണ്ടായോ എന്ന ചോദ്യത്തിന് വടകരയുടെ പിന്നോക്കാവസ്ഥ മാറ്റാന്‍ ഇവിടത്തെ ജനപ്രതിനിധി മുഖ്യമന്ത്രിയെ കണ്ടിരുന്നോ എന്ന് അദ്ദേഹം ആരാഞ്ഞു. ഇവിടെ സിപിഎമ്മുകാരുമില്ലേ. അവര്‍ക്ക് വികസനം വേണ്ടതല്ലേ-എം.കെ.ഭാസ്കരന് ചോദിച്ചു. തെരഞ്ഞെടുപ്പ് കാലത്തല്ല
ഇക്കാര്യം പറയേണ്ടതെന്നും അങ്ങനെയുണ്ടെങ്കില്‍ നേരത്തേ തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് വസ്തുത ബോധ്യപ്പെടുത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പ്രചരണത്തിനിറങ്ങിയപ്പോള്‍ തനിക്ക് ഇത് ബോധ്യപ്പെട്ടെന്നും എം.കെ.ഭാസ്കരന് പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ഒ.കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജേഷ് സ്വാഗതവും ട്രഷറര്‍ പി.രാജീവന് നന്ദിയും പറഞ്ഞു.
















