ആയഞ്ചേരി: കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ വിജയം സുനിശ്ചിതമാക്കാന്‍ ആയഞ്ചേരിയില്‍ കുടുംബസദസ്സുകള്‍ സജീവം. അഞ്ച് വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ കുറ്റ്യാടിയില്‍ 1181
കോടിയുടെ വികസനമാണ് അദ്ദേഹം എത്തിച്ചത്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് 43ാം ബൂത്തില്‍ പുലയനാണ്ടിയില് ചേര്‍ന്ന കുടുബസദസ്സ് അഭ്യര്‍ഥിച്ചു. പ്രജിത്ത്.പി അധ്യക്ഷത വഹിച്ചു. കെ.വി.ജയരാജന്, ടി.വി.കുഞ്ഞിരാമന്, അനില്‍ ആയഞ്ചേരി എന്നിവര്‍ സംസാരിച്ചു.















