
വടകര: വടകരയിലെ യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ.രമക്കൊപ്പം ശശി തരൂര്‍ എംപിയുടെ റോഡ് ഷോ ആവേശമായി. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും
വാഗ്മിയുമായ ശശിതരൂരിനൊപ്പം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്, മുസ്ലിംലീഗ് നേതാവ് എന്‍.പി.അബ്ദുല്ല ഹാജി എന്നിവരുമുണ്ടായിരുന്നു. കെ.കെ.രമയുടെ വിജയം സുനിശ്ചിതമാണെന്ന് ശശി തരൂര്‍
പറഞ്ഞു. പത്ത് വര്‍ഷത്തെ ഇടതുദുര്‍ഭരണത്തിന് അറുതി വരുത്താന്‍ കെ.കെ.രമയുടെ വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എടോടിയില് മുന്‍സിപ്പല്‍ ഓഫീസിന് സമീപത്തുനിന്ന് തുറന്ന വാഹനത്തില്‍ നീങ്ങിയ റോഡ് ഷോയെ ധാരാളം പ്രവര്‍ത്തകര്‍ കാല്‍നടയായും ഇരുചക്രവാഹനങ്ങളിലും അനുഗമിച്ചു. വടകര നഗരം ചുറ്റി താഴെയങ്ങാടി കോതിബസാറില്‍ സമാപിച്ചു.
















