
പുറമേരി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കുറ്റ്യാടി മണ്ഡലം വികസന പത്രിക പുറത്തിറക്കി. പുറമേരിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി പിണറായി
വിജയന് സിപിഎം ജില്ലാ സെക്രട്ടറി എം.മഹബൂബിന് നല്കി പത്രിക പ്രകാശനം ചെയ്തു. മണിയൂര്‍ പഞ്ചായത്തിനെയും പയ്യോളി നഗരസഭയിലെ ഇരിങ്ങലിനെയും ബന്ധിപ്പിക്കുന്ന അഴീക്കല്‍ കടവ് പാലം യാഥാര്‍ഥ്യമാക്കും. വടകര മാഹി കനാല്‍ വികസനം പൂര്‍ണമാക്കി തീരത്തിന്റ വിവിധ ഭാഗങ്ങളില്‍ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും, കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ ശൃംഗല നവീകരിക്കും, ഓരോ പഞ്ചായത്തിലും ഒരു ഗ്രന്ഥാലയത്തെ മികവിന്റെ കേന്ദ്രമാക്കും, നിലവില്‍ ഫണ്ട് ലഭ്യമായ റോഡുകളുടെ നവീകരണ പ്രവര്‍ത്തനം
അതിവേഗം പൂര്‍ത്തിയാക്കും, മണിയൂരില്‍ വൈദ്യുതി സബ് സ്റ്റേഷന് യാഥാര്‍ഥ്യമാക്കും, മണ്ഡലാടിസ്ഥാനത്തില്‍ ടൂറിസം സര്‍ക്യൂട്ട്, സിവില്‍ സര്‍വീസ് പരിശീലനം, പഠന പിന്തുണ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് കുറ്റ്യാടി പരിഷ്കരിക്കും, മണിമല നാളികേര പാര്‍ക്ക് തുടര്‍ വികസനം നടപ്പിലാക്കി സംസ്ഥാനത്തെ പ്രധാന വ്യവസായ പാര്‍ക്കുകളിലൊന്നാക്കി മാറ്റും, മണ്ഡലത്തിലെ ജലസ്രോതസുകള്‍ വീണ്ടെടുത്ത്
സംരക്ഷിക്കും. മണ്ഡലാടിസ്ഥാനത്തില്‍ വര്‍ഷം തോറും കള്‍ച്ചറല്‍ ടെസ്റ്റ്, എല്ലാ പഞ്ചായത്തുകളിലും കെഎസ്ആര്‍ടിസി സേവനം ലഭ്യമാക്കും, കുറ്റ്യാടിയെ തരിശു രഹിത മണ്ഡലമാക്കും, എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലം, കുന്നുമ്മല്‍ വോളി ബോള്‍ അക്കാദമി മാതൃകാ അക്കാദമിയാക്കും, വിജ്ഞാന കേരളം പദ്ധതി സഹായത്തോടെ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തും, തീര്‍ഥാടന കേന്ദ്രം, ഐടി കേന്ദ്രം എന്നിവയെ ബന്ധിപ്പിച്ച് അന്തര്‍ ജില്ലാ സംസ്ഥാന തല ട്രാവല്‍ സര്‍ക്യൂട്ട് പ്രാവര്‍ത്തികമാക്കല്‍, പ്രധാന കേന്ദ്രങ്ങളില്‍ പബ്ലിക് വൈ ഫൈ സ്പോട്ടുകള്‍, ആയഞ്ചേരിയില്‍ പൊലീസ് സ്റ്റേഷന്, കുറ്റ്യാടിയില്‍ ഫയര്‍ സ്റ്റേഷന്,
കുറ്റ്യാടി മിനി സിവില്‍ സ്റ്റേഷന്, ഇഎസ്ഐ ഡിസ്പെന്‍സറി എന്നിവ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. തുടങ്ങി ശ്രദ്ധേയമായ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പ്രകടന പത്രിക തയ്യാറാക്കിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനന്, അഡ്വ. പി എം സുരേഷ് ബാബു, സത്യന് മൊകേരി, മനയത്ത് ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
















