• Latest
  • Trending
നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു

നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു

March 26, 2026
ട്രെയിന്‍ മാര്‍ഗം കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

ട്രെയിന്‍ മാര്‍ഗം കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

September 12, 2026
നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

September 12, 2026
കുന്നുമ്മക്കര താഴെ വെള്ളാറ സൗമ്യ രാജേഷ് അന്തരിച്ചു

കുന്നുമ്മക്കര താഴെ വെള്ളാറ സൗമ്യ രാജേഷ് അന്തരിച്ചു

September 12, 2026
മീത്തലെ മുക്കാളി അടിപ്പാതക്കായി പ്രക്ഷോഭം ശക്തം; സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍ എംപി

മീത്തലെ മുക്കാളി അടിപ്പാതക്കായി പ്രക്ഷോഭം ശക്തം; സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍ എംപി

September 12, 2026
വട്ടോളിയില്‍ ഗാന്ധി ഗ്രാമോത്സവം; സ്വാഗതസംഘമായി

വട്ടോളിയില്‍ ഗാന്ധി ഗ്രാമോത്സവം; സ്വാഗതസംഘമായി

September 12, 2026
സൗജന്യ കണ്ണ്-ചെവി പരിശോധനാ ക്യാമ്പ് 27ന്

സൗജന്യ കണ്ണ്-ചെവി പരിശോധനാ ക്യാമ്പ് 27ന്

September 12, 2026
വാട്ടര്‍ പ്യൂരിഫയര്‍ സംഭാവന നല്‍കി

വാട്ടര്‍ പ്യൂരിഫയര്‍ സംഭാവന നല്‍കി

September 12, 2026
നിട്ടൂര്‍ ചീളിയില്‍ ചാത്തു അന്തരിച്ചു

നിട്ടൂര്‍ ചീളിയില്‍ ചാത്തു അന്തരിച്ചു

September 12, 2026
കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍  തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ബസുകള്‍ തിങ്കള്‍ മുതല്‍ പഴയ സ്റ്റാന്റില്‍ നിന്ന്

September 12, 2026
ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

September 12, 2026
പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്

പി.കെ.ശ്രീധരന്‍ കോട്ടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ്

September 12, 2026
തോടന്നൂര്‍ കൊയിലോത്തറമല്‍ ദേവി അന്തരിച്ചു

തോടന്നൂര്‍ കൊയിലോത്തറമല്‍ ദേവി അന്തരിച്ചു

September 12, 2026
Vatakara Varthakal
Sunday, September 13, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു

by newsdesk
March 26, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

കൊല്ലം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു രാജേന്ദ്രന്‍. കൊല്ലം പട്ടത്താനത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മുകേഷിന്റെ സഹോദരി ഭര്‍ത്താവാണ്.

നാടക നടനായാണ് തുടക്കം. തുടര്‍ന്ന് സിനിമയില്‍ എത്തിയ രാജേന്ദ്രന്‍ അറുപതോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു. ഇതിന് പുറമേ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും  പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ തൃത്തല്ലൂരിലെ ഏങ്ങൂര്‍ തറവാട്ടില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായാണ് ജനനം. തൃത്തല്ലൂര്‍ യുപി സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്‌കൂള്‍സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കലാലയപഠനത്തിനു ശേഷം ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന രാജേന്ദ്രന്‍, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്സിനു ചേര്‍ന്നു.
പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദര്‍ഭത്തിലാണ് ഒ.മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ പരിചയപ്പെടുന്നതും ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിയായിരുന്നു.
വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍, ഭാര്യാപിതാവായ ഒ മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ ഒരു റഷ്യന്‍ നോവല്‍ നാടകമാക്കി. 1987ല്‍ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഈ നാടകം നേടുകയുണ്ടായി.
പിന്നീട് രാജേന്ദ്രന്‍ തന്നെയായിരുന്നു കാളിദാസകലാകേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരന്‍.
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തു വന്ന രാജേന്ദ്രന്‍ വി ആര്‍ ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് കുറേക്കാലം ചലച്ചിത്രമേഖലയില്‍ നിന്ന് മറ്റ് അവസരങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയില്ല. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് സിനിമയിലേക്കു തിരികെയെത്തിയത്. പിന്നീട് പ്രണയവര്‍ണങ്ങള്‍, ദയ, പട്ടാഭിഷേകം, മീശമാധവൻ, നരസിംഹം തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും അഭിനയിച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച തൃ​ശൂ​ർ തൃ​ത്ത​ല്ലൂ​രി​ൽ.  മ​ക​ൻ: ദി​വ്യ ദ​ർ​ശ​ൻ.

ShareTweetSend

Search

No Result
View All Result

Recent News

ട്രെയിന്‍ മാര്‍ഗം കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

ട്രെയിന്‍ മാര്‍ഗം കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

September 12, 2026
നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

September 12, 2026
കുന്നുമ്മക്കര താഴെ വെള്ളാറ സൗമ്യ രാജേഷ് അന്തരിച്ചു

കുന്നുമ്മക്കര താഴെ വെള്ളാറ സൗമ്യ രാജേഷ് അന്തരിച്ചു

September 12, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ട്രെയിന്‍ മാര്‍ഗം കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെടുത്തു; ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍
  • നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച
  • കുന്നുമ്മക്കര താഴെ വെള്ളാറ സൗമ്യ രാജേഷ് അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by