
ബംഗളൂരു: മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് പേര്‍ മരിച്ചു.
കോഴിക്കോട് നിന്നു ബംഗളൂരുവിലേക്ക് പോയ സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27 എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ മൈസൂരുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് വിവരം. മൈസൂരു ചന്നപട്ടണയ്‌ക്ക്
സമീപം പുട്ടപനതൊടിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. കോഴിക്കോട് നിന്നു ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പി കെ ട്രാവൽസിന്റെ വോൾവോ ബസാണ് ഡിവൈഡറിലിടിച്ചത്. പെരുന്നാൾ ആഘോഷം കഴിഞ്ഞ് ബംഗളൂരുവിലെ ജോലി സ്ഥലത്തേക്കും കോളജുകളിലേക്കും പോകുന്നവരായിരുന്നു ബസിൽ ഉണ്ടായിരുന്നവരിൽ അധികവും ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
















