
വടകര: മടപ്പള്ളി ഗവ.കോളജില്‍ എഴുപതുകള്‍ മുതല്‍ പഠിച്ചിറങ്ങിയ 21 പേരുടെ കഥാസമാഹാരമായ ‘കഥാവീട് പി.ഒ. മടപ്പള്ളി കോളജ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം 21
ന് വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയലാര്‍ അവാര്‍ഡ് ജേതാവ് ഇ. സന്തോഷ് കുമാര്‍ വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.ശശിക്ക് ആദ്യപ്രതി കൈമാറി പ്രകാശം നിര്‍വഹിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പരിപാടി എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.
ഇന്ദു മേനോന്‍, എസ്.സിതാര എന്നിവര്‍ മുഖ്യാതിഥികളാവും.
കോഴിക്കോട് നൗറ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന സമാഹാരത്തില്‍ ഇ.വി.ശ്രീധരന്‍, അക്ബര്‍ കക്കട്ടില്‍, എം.സുധാകരന്‍, കെ.എ.മനാഫ്, വി.ആര്‍.സുധീഷ്, ദിനേശന്‍ കരിപ്പള്ളി, രാജേന്ദ്രന്‍
എടത്തുംകര,
ജയചന്ദ്രന്‍ സി എച്ച്, ഭാസ്‌കരന്‍ വി, മേപ്പയില്‍ നാരായണന്‍, ഹരിദാസ് നീലഞ്ചേരി,
മോഹന്‍ദാസ് മൊകേരി, ശശിധരന്‍ ശ്രീപുരം, രജനി യു കെ, സൂര്യഗോപന്‍, രാജന്‍ ചെറുവാട്ട്,
എം ജയാനന്ദന്‍, എം പി ശശിധരന്‍, പി ബാബുരാജ്, എ പി ശശിധരന്‍,
ഡോ: എം മുരളീധരന്‍ എന്നിവരുടെ കഥകളാണ് ഉള്‍പെടുത്തിയിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ തയ്യുള്ളതില്‍ രാജന്‍, കണ്‍വീനര്‍
കെ.പി.സുനില്‍കുമാര്‍, കോര്‍ഡിനേറ്റര്‍ റസാഖ് കല്ലേരി എന്നിവര്‍ പങ്കെടുത്തു.
















