
വടകര: ഗ്യാസ് ക്ഷാമം പരിഹരിക്കാന്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ വടകരയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിയോജക മണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി ബഷീര്‍ കെ കെ അധ്യക്ഷത വഹിച്ചു. റൗഫ് ചോറോട്, സമദ് മാകൂല്‍ എന്നിവര്‍ സംസാരിച്ചു. സഫീര്‍ വൈകിലശേരി, റാഷിദ് കെ പി, ജലീല്‍ ഇ കെ, സവാദ് വടകര, ഷമീര്‍ കെ പി, നവാസ് പി പി എന്നിവര്‍ നേതൃത്വം നല്‍കി.
















