
വടകര: ആര്‍വൈജെഡി (രാഷ്ട്രീയ യുവജനതാദള്‍) സംസ്ഥാന പ്രസിഡന്റായി പ്രഭീഷ് ആദിയൂര് തെരഞ്ഞെടുക്കപ്പെട്ടു. ഏറാമല സ്വദേശിയാണ്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ
പൊതുരംഗത്ത് കടന്നുവന്ന പ്രഭീഷ് വിദ്യാര്‍ഥി ജനത ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ സമിതി അംഗം, യുവജനതാദള്‍ ഏറാമല പഞ്ചായത്ത് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തുന്നത്.
















