വടകര: കലാസാംസ്കാരിക പ്രവര്‍ത്തകനും നാടകകൃത്തുമായ സി.സി.രാജന്റെ കലാജീവിതം അനാവരണം ചെയ്തുകൊണ്ട് ഫെയ്സ് ബുക്ക് മൂവി ഹൗസ് നിര്‍മിച്ച് നാസര്‍
ഇബ്രാഹിം സംവിധാനം ചെയ്ത നാടകപ്പൂമരം ഡോക്യുഫിക്ഷന്റെയും നാടകപ്പൂമരം എന്ന പുസ്തകത്തിന്റെയം പ്രകാശനം 28-ാം തിയ്യതി ശനിയാഴ്ച ഓര്‍ക്കാട്ടേരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് ഓര്‍ക്കാട്ടേരി എല്‍പി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഡോക്യുഫിക്ഷന് കവിയും പ്രഭാഷകനുമായ കരിവളളൂര്‍ മുരളിയും പുസ്തകം ഡോ. പി.കെ.പോക്കറും പ്രകാശനം ചെയ്യും. യുവ നടന് മാസ്റ്റര്‍ അഭിനന്ദ് പുസ്തകം ഏറ്റുവാങ്ങും. എഴുത്തുകാരന് ഇ.കെ.ദിനേശന് പുസ്തകം പരിചയപ്പെടുത്തും. സി.സി.രാജന്റെ ആദ്യകാല സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അതിഥികളായെത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന് നാസര്‍ ഇബ്രാഹിം, സ്വാഗതസംഘം ചെയര്മാന് കെ.അശോകന്, കണ്‍വീനര്‍ എം.പി.രാഘവന്, ദിനേശന് എന്നിവര്‍ പങ്കെടുത്തു.















