ആയഞ്ചേരി: വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങളുടെ മുമ്പില്‍ ഉത്തരം മുട്ടുന്ന
മുഖ്യമന്ത്രി വി.ഡി.സതീശന് മാവിലായിക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്ന്
എന്‍സിപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം.സുരേഷ് ബാബു പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. മാര്‍ക്കറ്റില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു. മാരിടൈം, സരല് തുടങ്ങിയ ബില്ലിലൂടെ കേരളത്തിന്റെ പൊതുസമ്പത്ത് സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമാണ് യൂഡിഎഫ് സര്‍ക്കാര്‍ ഒരുക്കുന്നത്. സര്‍ക്കാറിന്റെ പിടിപ്പു കേടു മൂലം കേരളം ഇരുട്ടിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും അഴിമതിക്കുമെതിരെ സംസ്ഥാന വ്യാപകമായി എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയഞ്ചേരിയില്‍ നടന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ കമ്മിറ്റി മെമ്പര്‍ പി.സി.ഷൈജു അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.കെ.ദിനേശന്, സിപിഐ സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ ഇ.കെ.വിജയന്, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ പി.സുരേഷ് ബാബു, ആര്‍ജെഡി ജില്ലാ കമ്മിറ്റി മെമ്പര്‍ വിനോദ് ചെറിയത്ത്, ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍ സി.എച്ച്.ഹമീദ്, സിഎസ്പി സംസ്ഥാന കമ്മിറ്റി മെമ്പര്‍ പി.മോഹന്‍ദാസ്, ഐഎസ്ജെഡി സംസ്ഥാന കമ്മിറ്റി മെമ്പര്‍ പി.പി.മുകുന്ദന്, കേരള കോണ്‍ഗ്രസ് എം.സംസ്ഥാന കമ്മിറ്റി മെമ്പര്‍ മഹേഷ് പയ്യട എന്നിവര്‍ സംസാരിച്ചു.















