കണ്ണൂര്‍: മുഖ്യമന്ത്രി വി.ഡി.സതീശന് കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. ഡിവൈഎഫ്ഐ കണ്ണൂര്‍
ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് പരാതി നല്‍കിയത്. നവംബര്‍ 20ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. തങ്ങള്‍ ഒന്നും മറക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നുമായിരുന്നു വി.ഡി.സതീശന് പ്രസംഗിച്ചത്. പയ്യന്നൂരിലെ കൊലവിളി പ്രസംഗത്തില്‍ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ടി.ഐ.മധുസൂദനനെതിരെ കേസടുക്കാനുള്ള നീക്കത്തിനിടെയാണ് ഡിവൈഎഫ്ഐയുടെ പരാതി.
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയില്‍
പറയുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനങ്ങളെ ഓര്‍മ്മിച്ചു കൊണ്ട്, തങ്ങള്‍ ഒന്നും മറക്കില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നുമായിുരന്നു വി.ഡി.സതീശന് പറഞ്ഞത്. ‘ഈ സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത,? മര്‍ദനം ഏറ്റുവാങ്ങിയ, ചോരപ്പുഴകള്‍ താണ്ടിവന്ന യൂത്ത് കോണ്‍ഗ്രസിലെ കൊച്ചനുജന്മാരോടും അനിയത്തിമാരോടും പറയുന്നു,? നിങ്ങളെ സര്‍ക്കാര്‍ സങ്കടപ്പെടുത്തില്ല. നിങ്ങളുടെ ചോരയില്‍ നിന്നുകൂടി പിറന്നതാണ് ഈ സര്‍ക്കാര്‍ ‘എന്നും വി.ഡി.സതീശന് പ്രസംഗത്തില്‍ പറഞ്ഞു.















