അഴിയൂര്‍: എസ്എംഎ ബാധിച്ച് ചികിത്സക്കായി 50 കോടിയുടെ ഫണ്ട് തേടുന്ന ഓമശ്ശേരിയിലെ മൂന്ന് പിഞ്ചു കുട്ടികള്‍ക്ക് വേണ്ടി അഴിയൂര്‍ കോറോത്ത് റോഡ് പനാടേമല്
എംയുപി സ്കൂളിലെ വിദ്യാര്‍ഥികളും പിടിഎയും അധ്യാപകരും രംഗത്ത്. ഇവര്‍ സംയുക്തമായി കോറോത്ത് റോഡ് പ്രദേശത്ത് ഈയാഴ്ച ജനകീയ കലക്ഷനിറങ്ങും. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം അധ്യാപകനും ആയഞ്ചേരി പഞ്ചായത്ത് മെമ്പറുമായ അക്കരോല്‍ അബ്ദുല്ല പിടിഎ വൈസ് പ്രസിഡണ്ട് റിശാല്‍ ഹുലൈഫക്ക് ആദ്യ ഫണ്ട് നല്കി ഉദ്ഘാടനം ചെയ്തു. ആസിഫ് കുന്നത്ത്, ഹസീന ബീവി, ഷബ്ന.ടി.സി.പി, നെസ്ബത്ത്.പി.എ, രജൂല എരിക്കില്‍, റജീന.വി.പി, നശീദ.എ, സിദ്ദിഖ്, ഷിനാസ് തുടങ്ങിയവര്‍ സന്നിഹിതരായി.















