
പയ്യോളി: ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ മധ്യവയസ്കന് വീണു മരിച്ചു. തിക്കോടി വടക്കേ മന്നത്ത് സന്തോഷാണ് (51) മരിച്ചത്. ഇന്നലെ സന്ധ്യക്കാണ്
അപകടം. കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ മെമു ട്രെയിനില്‍ കയറുന്നതിനിടെ അബദ്ധത്തില്‍ വീണതാണെന്ന് കരുതുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ഷൈനി. മക്കള്‍: അശ്വിന്, സാരംഗ്, ആര്യ. സഹോദരങ്ങള്‍: മധു, വേണു, നിര്‍മല, പരേതരായ ഓമന, സുശീല.
















