
കൊയിലാണ്ടി: നന്തി കടലൂരില്‍ ഭ്രാന്തന് നായയുടെ പരാക്രമത്തില്‍ എട്ട് പേര്‍ക്ക് കടിയേറ്റു. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. കടലൂര്‍ ലൈറ്റ് ഹൗസിനു
സമീപം ഇന്നു രാവിലെയായിരുന്നു സംഭവം. സ്കൂട്ടറില്‍ പോയവരെയും വീട്ടുമുറ്റത്തു നിന്നവരെയും നായ കടിച്ചു. എണ്‍പതുകാരി കവരംകുന്ന് ജാനുവിന് കൈക്കും വയറിനുമാണ് കടിയേറ്റത്. പിടിക വളപ്പില്‍ മുഹമ്മദ് (22) സഹോദരിയോടൊപ്പം സ്കൂട്ടറില്‍ പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.
തെക്കേ കമ്മാടത്തില്‍ ഹാജിറ 61, തൈക്കണ്ടി ഹംദാന്‍ 16, കരിയാടത്ത് നൗഷാദ് 30,
കാളിയെരി ഉമ്മു കുല്‍സു 56, വടക്കേവളപ്പില്ജുനൈസ 42, കരിയടുകുനി ദേവി 60 തുടങ്ങിയവരാണ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയത്. കടിച്ച നായയെ പിന്നീട് നാട്ടുകാര്‍ അടിച്ചു കൊന്നു.
-സുധീര്‍ കൊരയങ്ങാട്
















