കക്കട്ടില്‍: മുസ്ലിം ലീഗ് നേതാവ്, അധ്യാപകന്, വാഗ്മി, ജനപ്രതിനിധി, യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന്, വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹി എന്നിങ്ങനെ പൊതു
മണ്ഡലത്തില്‍ നിറഞ്ഞു നിന്ന പി.അമ്മതിന്റെ ഒന്നാം ചരമ വാര്‍ഷികം നവംബര്‍ 21, 22 തിയ്യതികളില്‍ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുന്നുമ്മല്‍ പള്ളിക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ പി.അമ്മത് മാസ്റ്റര്‍ നഗറില്‍ 21ന് വൈകിട്ട് 3.30ന് നടക്കുന്ന ഷീ സോണ്‍ (വനിതാ സംഗമം) വനിതാ ലീഗ് ജില്ലാ അധ്യക്ഷ എ.ആമിനയും വൈകിട്ട് 6.30ന് യൂത്ത് ഐക്കണ്‍ ഐയുഎംഎല്‍ ദേശീയ സെക്രട്ടറി സി.കെ.സുബൈറും ഉദ്ഘാടനം ചെയ്യും. 22 ന് രാവിലെ 10ന് എന്‍ഡോവ്മെന്റ് വിതരണം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്യും. കെ.എം.അഭിജിത്ത് എംഎല്‍എ മുഖ്യാതിഥായി പങ്കെടുക്കും. വൈകിട്ട് ആറിന് അനുസ്മരണ സമ്മേളനവും നേതാവ് എന്ന പുസ്തകത്തിന്റെ പ്രകാശനവും പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദിന് മുഖ്യാതിഥിയാവും. പാറക്കല്‍ അബ്ദുള്ള എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി.കെ.കെ.ബാവ പുസ്തകം സ്വീകരിക്കും. യൂത്ത് ലിഗ് ദേശീയ സെക്രട്ടറി ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എ.വി.നാസറുദ്ദിന്, കെ.ടി.അബ്ദുഹ് മാന്‍, അഹമ്മദ് പാതിരിപ്പറ്റ, സി.വി.അഷറഫ്, എ.പി.കുഞ്ഞബ്ദുള്ള, ഷറഫുന്നിസ, എം.കെ.അബ്ദുള്‍ ഗഫൂര്‍, ചാലില്‍ സുപ്പി ഹാജി, സി.കെ.അബു എന്നിവര്‍ സംബന്ധിച്ചു.















