
പാലയാട്: മണിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോല്സവത്തില് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ പാലയാട് ‘സ്വരജതി’ വിജയാഹ്ളാദ റാലി
സംഘടിപ്പിച്ചു.
പാലയാട് കാരുണ്യം പാലിയേറ്റീവിന് മുന്‍വശത്തുനിന്ന് ആരംഭിച്ച റാലിയില്‍ സ്വരജതിയിലെ കലാകാരന്മാരും കായികതാരങ്ങളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിനിരന്നു. കലാകായിക രംഗത്തെ തിളക്കമാര്‍ന്ന നേട്ടം ആഘോഷിക്കാന്‍ പ്രദേശവാസികള്‍ ഒന്നടങ്കം ഒത്തുചേര്‍ന്നു. വാദ്യമേളങ്ങളുടെയും
പാട്ടുകളുടെയും അകമ്പടിയോടെ നീങ്ങിയ റാലി ആവേശമായി. പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തും ഗാനങ്ങള്‍ ആലപിച്ചും നടന്ന വിജയാഘോഷത്തിന്
അനീഷ് കെ.പി, സുനില്‍ മുതുവന, രാജേന്ദ്രന് കെ.പി, അജ്മല്‍ പി.പി, ഹാരിസ്, രാധാകൃഷ്ണന് ഒ.കെ, രമ്യ അനില്‍ എന്നിവര്‍ നേതൃത്വം നല്കി.
















