തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ദേശീയ ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമ
ന്ത്രി വി. അബ്ദുറഹിമാനെതിരേയും നിയമനടപടിക്ക് സർക്കാർ അനുമതി.
അഴിമതി നിരോധന നിയമപ്രകാരം മുൻ മന്ത്രി ഉൾപെടെയുള്ളവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താനാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. കേസിൽ അബ്ദുറഹിമാനെ കൂടാതെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷൻ യു. ഷറഫലി എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.
മുൻമന്ത്രിക്കെതിരേ അന്വേഷണം നടത്തുന്നതിന് ഗവർണർ ഓംപ്രകാശ് മാഥൂർ അനുമതി നൽകിയതോടെയാണ് തുടർനടപടികൾക്ക് വഴിയൊരുങ്ങിയത്. നിലവിൽ തട്ടിപ്പുമായി ബന്ധ
പ്പെട്ട് കളമശേരി പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആർബിസി), എംഡി ആന്റോ അഗസ്റ്റിൻ എന്നിവരാണ് പ്രതികൾ.
എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തന്നെയാകും പുതിയ ആരോപണങ്ങളിലും അന്വേഷണം നടത്തുക. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിച്ചെന്നും സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് അബ്ദുറഹിമാനെതിരായ ആരോപണം.
















