വടകര: ഏറാമല ആദിയൂര് പ്രദേശത്ത് കാട്ടുപന്നികളുടെ വിളയാട്ടം. ഇവ കുട്ടത്തോടെ കൃഷിയിടങ്ങളില്‍ കയറി തെങ്ങിന് തൈകള്‍, വാഴ എന്നിവ നശിപ്പിക്കുകയാണ്. ദിവസങ്ങളായി ഇത് പതിവായിട്ടുണ്ട്. ഇതോടെ ജനം ഭീതിയിലുമായി. പഞ്ചായത്ത്
അധികൃതര്‍ എത്രയും പെട്ടെന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആദിയൂര് പുലരി റസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. എ.എം.പവിത്രന് അധ്യക്ഷത വഹിച്ചു. പ്രദീപന് പറമ്പത്ത്, കെ.ടി.കെ.സുരേഷ്ബാബു, എ.എം.രമേശന്, രജീഷ് കണ്ണിപൊയില്‍, രവീന്ദ്രന്.എ.എം, മനോജന്.ടി.പി, റോജ കൊല്ലാറത്ത്, ബിന്ദു പുതിയോട്ടില്‍, സുമ.ടി.സി, വമിത.കെ.പി എന്നിവര്‍ സംസാരിച്ചു. ഷാജു.ടി.പി സ്വാഗതം പറഞ്ഞു.















