
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ദേശീയ പാത 66 ല്‍ കൊയിലാണ്ടിയില്‍ എക്സിറ്റും എന്‍ട്രിയും ഉണ്ടാവും. ഇവ ഒരുക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ എന്‍എച്ച്എഐ
മലാപറമ്പ് ഓഫീസില്‍ പ്രൊജക്ട് ഡയറക്ടറെ നഗരസഭാ ചെയര്‍പേഴ്സണ്‍ യു.കെ.ചന്ദ്രന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കൊയിലാണ്ടി ടൗണിലേക്കും സംസ്ഥാന പാതയിലേക്കും സുഗമമായ യാത്രക്ക് സൗകര്യം ഒരുക്കാന്‍ ധാരണയായി.
നേരത്തെ കൊയിലാണ്ടിയില്‍ എക്സിറ്റും എന്‍ട്രിയും ഇല്ലെന്ന വിവരം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചര്‍ച്ചയില്‍ ചെയര്‍പേഴ്സനെ കൂടാതെ സിപിഎം നേതാക്കളായ കെ.ഷിജു, അഡ്വ. കെ.സത്യന്, പി.ചന്ദ്രശേഖരന്, കൗണ്‍സിലര്‍ പി.എം. ബിജു എന്നിവരും പങ്കെടുത്തു.
















