മടപ്പള്ളി: കോണ്‍ഗ്രസ് ഒഞ്ചിയം മണ്ഡലം മുന്‍ കമ്മിറ്റി പ്രസിഡന്റും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയും അറക്കല്‍ ക്ഷേത്ര കമ്മറ്റി മുന്‍ പ്രസിഡന്റുമായ
വി.പി.ഹരിദാസിന് നാടിന്റെ അന്ത്യോപചാരം. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അറക്കല്‍ ക്ഷേത്ര പരിസരത്തെ വിട്ടുവളപ്പില്‍ സംസ്കരിച്ചു.
മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, ഷാഫി പറമ്പില്‍ എംപി, കെ.കെ.രമ എംഎല്‍എ , വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെജിന കൊടക്കാട്, സാമുഹിക രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖരായ അഡ്വ. ഐ.മുസ, ടി.പി.ബിനീഷ്, കെ.എം.സത്യന്, ജലജാ വിനോദ്, ബാബു ഒഞ്ചിയം, സുനില്‍ മടപ്പള്ളി, സതീശന് കുരിയാടി, വി.പി.ദുല്‍ഖിഫില്‍, പ്രദീപ് ചോമ്പാല, പി.ബാബുരാജ്, പി.കെ.കോയ, കവിത അനില്‍കുമാര്‍, യു.രഞ്ജിത്ത് തുടങ്ങി നിരവധി പേര് വീട്ടിലെത്തി. വി.പി.ഹരിദാസിന്റെ നിര്യാണത്തില്‍ സര്‍വകക്ഷിയോഗം അനുശോചിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ.സിബി അധ്യക്ഷത വഹിച്ചു. ഒഞ്ചിയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി.അരവിന്ദാക്ഷന് അനുശോചന പ്രമേയം അവതരിപ്പിച്ചു. അറക്കല്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് യു.സുരേഷ്, കാരുണ്യ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് കെ.എന്‍.വിനോദ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പറമ്പത്ത് പ്രഭാകരന്, സി.ടി.കെ.അനില്‍ കുമാര്‍, യു.എം.സുരേന്ദ്രന് (സിപിഎം), യു.അഷ്റഫ് (ലീഗ്), വി.വി.മുഹമ്മദ് (ആര്‍എംപിഐ), ഡിസിസി സെക്രട്ടറി സി.കെ.വിശ്വനാഥന് തുടങ്ങിയവര്‍ സംസാരിച്ചു.















