വടകര: യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ആയഞ്ചേരിയില്‍ സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കാന്‍ സ്വാഗതസംഘമായി. എല്‍ഡിഎഫ്
കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 26ന് നാലുമണി മുതല്‍ ഏഴുമണിവരെ ആയഞ്ചേരി ടൗണിലാണ് ജനകീയ കൂട്ടായ്മ. സ്വാഗതസംഘം രൂപീകരണയോഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി.എന്‍.മനോജ് അധ്യക്ഷനായി. പി.സി.ഷൈജു, തായന ശശി, പി.പി.മുകുന്ദന്, നൗഫല്‍.സി.സി, അഭിജിത്ത് കോറോത്ത്, ടി.മോഹന്‍ദാസ്, എന്‍.കെ.രാമചന്ദ്രന്, വി.ടി.ബാലന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.കെ.രാജന്( ചെയര്മാന്), കണ്ടോത്ത് കുഞ്ഞിരാമന്, സി.എച്ച്.ഹമീദ്, പി.കെ.ബാലന് (വൈസ് ചെയര്മാന്), വി.ടി.ബാലന് (കണ്‍വീനര്‍), കെ.വി.ജയരാജന്, കരിം പിലാക്കി (ജോയിന്റ് കണ്‍വീനര്‍മാര്‍), കെ.സോമന് (ട്രഷറര്‍).















