തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ
അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട ജില്ലയിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴഎന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.
ലക്ഷദ്വീപിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തീരദേശ കര്‍ണാടകയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ തമിഴ്നാടിന് മുകളില്‍ മൂന്നാമതൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഞായറാഴ്ച വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ 10% ഡിസ്ക്കൗണ്ട്
ലഭിക്കാൻ
ഇനി 4 ദിവസം മാത്രം
രണ്ടാം തവണയും CEO ക്ലബ് മെമ്പർഷിപ്പ് ലഭിച്ച വിവരം സന്തോഷത്തോടെ പങ്കിടുന്നു. നിങ്ങളുടെ കൂടെ നിൽക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ അഭിമാനിക്കുന്നു
ഹെൽത്ത് ഇൻഷൂറൻസ് ഇല്ലാതെ ജീവിക്കുക എന്നത് ആപത്കരമാണ്
രോഗങ്ങളും അപകടങ്ങളും വന്നിട്ട്
ഇൻഷൂറൻസ് എടുത്തില്ല എന്ന് വിലപിച്ചിട്ട് കാര്യമില്ല
പോളിസികളിൽ പരിധിയില്ലാത്ത ഓട്ടോമേറ്റിക്ക്
റീ സ്റ്റോറേഷൻ ലഭ്യമാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















