
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയുന്നതിനു കണ്ണൂര്‍ റേഞ്ചില്‍ പോലീസിന്റെ സ്പെഷ്യല്‍ ഡ്രൈവ്. റേഞ്ചില്‍ 51 കേസുകള്‍
രജിസ്റ്റര്‍ ചെയ്തു.
റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്കിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. പരിശോധനയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കോഴിക്കോട് റൂറലില്‍ (14) റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയില്‍ 13 കേസുകളും കണ്ണൂര്‍ സിറ്റിയില്‍ 12, കണ്ണൂര്‍ റൂറല്‍ 06, കോഴിക്കോട് സിറ്റി 05, വയനാട് ഒരു കേസും കണ്ടെത്തി.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്കുന്ന ആര്‍സി
ഉടമകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. വരും ദിവസങ്ങളില്‍ പോലീസിന്റെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരും. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.
















