തിരുവനന്തപുരം: സംസ്ഥാനത്ത് നവംബറില്‍ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനമായില്ല. ഇതിനായി സര്‍ക്കാറിന്റെ
അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഹിമാചല്‍ ആവശ്യപ്പെടുന്നത് യൂണിറ്റിന് 14.5 രൂപയാണ്. വില 12.50 രൂപയിലേക്ക് കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. ഇതുവരെ റെഗുലേറ്ററി കമ്മീഷന്റെ അനുമതിക്ക് അപേക്ഷിച്ചില്ല. സര്‍ക്കാര്‍ അനുമതിക്ക് ശേഷം അപേക്ഷിക്കാനാണ് കെഎസ്ഇബി നീക്കം. ടെണ്ടറുകള്‍ വിളിച്ചിട്ടും പീക്ക് അവറില്‍ കുറഞ്ഞ വിലക്ക് കരാറുകാരില്ല. അടുത്തമാസം പീക്ക് അവര്‍ കമ്മി 738 മെഗാവാട്ട് വരെയാണ്. ഹിമാചല്‍ വാഗ്ദാനം 864 മെഗാവാട്ട് മുതല്‍ 1280 മെഗാവാട്ട് വരെയാണ്. മെയ് വരെ വൈദ്യുതി നല്‍കാമെന്നും ഹിമാചല്‍ പ്രദേശ് പറയുന്നു.

ഇന്നെടുക്കുന്ന നല്ല
തീരുമാനമാണ്
നാളത്തെ സുരക്ഷിതത്വം….
രോഗമോ അപകടമോ അസുഖമോ വന്നാലുള്ള വലിയ ചികിത്സാ ചിലവുകൾ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിലൂടെ അനായാസം പരിഹരിക്കാം….
പോളിസി എടുത്ത അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്സിഡണ്ടുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
ലോക്കൽ അസ്തേഷ്യ കൊടുക്കുന്ന ചികിത്സയ്ക്ക് അഡ്മിറ്റ് ഇല്ലാതെയും കവർ ചെയ്യും
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















