വടകര: കെപിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയു സി ദേശീയ സെക്രട്ടറിയുമായ കെ സുരേന്ദ്രന്റെ അനുസ്മരണം സതേൺ ആൻഡ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയു സി ) നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര ബ്ലോക്ക്
ഓഫീസിൽ സംഘടിപ്പിച്ചു. വടകരകോൺഗ്രസ്ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കണ്ണോത്ത് അധ്യക്ഷത വഹിച്ചു. ഐഎൻടിയു സി നിയോജകമണ്ഡലം പ്രസിഡണ്ട് ഫസലു പുതുപ്പണം, നാരായണൻ തെരുവത്ത്, മനോജ് പില തോട്ടത്തിൽ ഷാജി ചോറോട് എന്നിവർ സംസാരിച്ചു.