
കൊയിലാണ്ടി: മുചുകുന്ന് പുത്തൂകണ്ടി പുറായില്‍ ഗിരീഷിന്റയും കുസുമയുടെയും മകന് പ്രിത്വികിന്റെ കണ്ണുകള്‍ ഇനിയും പ്രകാശമേകും. മസ്കുലര്‍ അട്രോഫി എന്ന ജനിതകരോഗം
ബാധിച്ചതിനെ തുടര്‍ന്ന് അരക്ക് താഴെ തളര്‍ന്ന പ്രിത്വിക് ഏവരേയും ദുഖത്തിലാഴ്ത്തി വിടപറഞ്ഞു. ഏഴാം ക്ലാസ് വരെ മുചുകുന്ന് നോര്‍ത്ത് യുപി സകൂളിലും പിന്നീട് കൊയിലാണ്ടി ജിവിഎച്ച്എസിലുമാണ് പഠിച്ചത്. വീല്‍ചെയറിലാണ് സ്കൂളിലെത്തിയിരുന്നത്. നന്നായി പഠിക്കുകയും പാടുകയും ചെയ്തിരുന്ന പ്രിത്വികിന്റെ സ്വന്തം താല്പര്യപ്രകാരമാണ് തന്റെ കണ്ണുകള്‍ ദാനം ചെയ്തത്. മെഡിക്കല്‍ കോളേജിലെ നേത്രബാങ്കിലെ ഡോക്ടര്‍മാര്‍ മുചുകുന്നിലെ വീട്ടിലെത്തി കണ്ണുകള്‍ ശേഖരിച്ചു. കാര്യമായ
പ്രശ്നങ്ങള്‍ ഒന്നുമില്ലാതിരുന്ന പ്രിത്വിക് വളരെ പെട്ടെന്നാണ് അസുഖ ബാധിതനായത.് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ വന്നതായിരുന്നു. ഇന്നു രാവിലെയായിരുന്നു ഏവരേയും ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞത്. ശാരീരിക അവശതകള്‍ക്കിടയിലും തന്റെ അവയവം ദാനം ചെയ്യാന്‍ തീരുമാനിച്ച പ്രത്വിക് ഏവര്‍ക്കും മാതൃകയായി.
-സുധീര്‍ കൊരയങ്ങാട്
















