
കോഴിക്കോട്: സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വടകര എംയുഎംവിഎച്ച്എസ്എസിലെ എന്‍എസ്എസ് യൂനിറ്റിന് ജില്ലാതല പുരസകാരം. ജനകീയ
സേവനത്തിലൂടെ സമൂഹത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിനാണ് അംഗീകാരം.
മുഹബ്ബത്ത് ക ബസാര്‍ ഉപജീവന പദ്ധതി, ‘ചൂരല്‍’ മാഗസിന്, രക്ത ദാനക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്,
മികച്ച തനതിടം, തയ്യല്‍ മെഷീന് വിതരണം, വീല്‍ചെയര്‍ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കി. വയനാട് ദുരന്തബാധിത മേഖലയില്‍ സഹായധനം എത്തിക്കുന്നതിനും ദുരിതബാധിതര്‍ക്ക് ഉപജീവന വസ്തുക്കള്‍, കട്ടില്, കിടക്ക തുടങ്ങിയ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനും യൂണിറ്റ്
സജീവമായി ഇടപെട്ടു.
വിലങ്ങാട് ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതും ശ്രദ്ധേയമായി. ഫുഡ് ഫെസ്റ്റ്, സ്ക്രാപ്പ് ചാലഞ്ച് തുടങ്ങിയ പരിപാടികളിലൂടെ വിഭവസമാഹരണം നടത്തി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.
മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള ജില്ലാതല പുരസ്കാരം കോഴിക്കോട് ജെഡിടി ഇസ്ലാം ആര്‍ട്സ് കോളജില്‍ നടന്ന ജില്ലാതല സംഗമത്തില്‍ അഡ്വ. വിദ്യ ബാലകൃഷ്ണന് എംഎല്‍എയില്‍ നിന്ന് എംയുഎം പ്രിന്‍സിപ്പല്‍ ഹാജറ കെ. കെ, പ്രോഗ്രാം ഓഫീസര്‍ ലത്തീഫ് തുറയൂര്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്. സന്തോഷ് കുമാര്‍, ജെഡിടി പ്രിന്‍സിപ്പല്‍ കെ.മിനി, എസ്എസ്കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. നിസാര്‍ ചേലേരി, ഹയര്‍
സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അന്‍വര്‍ ഷമീം, ഇന്ത്യന്‍ യൂത്ത് അംബാസഡറും യുഎന്‍ ഏഷ്യ-പസഫിക് യൂത്ത് അംബാസഡറുമായ അമല്‍ മനോജ്, ഹയര്‍ സെക്കന്‍ഡറി ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി.സുധീരന്, എന്‍എസ്എസ് സംസ്ഥാന ഉപദേശക സമിതി അംഗം പി.സി. മുഹമ്മദ് സിറാജ്, റീജിയണല്‍ പ്രോഗ്രാം കണ്‍വീനര്‍ എസ്. ശ്രീചിത്ത്, ജില്ലാ കണ്‍വീനര്‍ എം.കെ. ഫൈസല്‍, ആആര്പിസി ബിനു പി.ബി, ജെഡിടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ. മഖ്ബൂല്‍, ജെഡിടി അണ് എയ്ഡഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫമീല സി.കെ., പി.ടി.എ. പ്രസിഡന്റ് അമീര്‍ ഷാജി കെ.കെ., ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ ഷാജി കെ കെ.എന്‍. റഫീഖ്, രതീഷ് ആര്. നായര്‍, പ്രോഗ്രാം ഓഫീസര്‍മാരായ മുഹമ്മദ് റയീസ്, സഫറുള്ള, പ്രലീന ബി.കെ., രമ്യ കെ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ലോക ഹൃദയദിനാശംസകൾ….
ഹൃദയ രോഗങ്ങൾ ഉൾപ്പെടെ അവയവങ്ങൾക്ക് വലിയ രീതിയിലുള്ള ഡാമേജുകൾ വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്.
ഹൃദയം, കിഡ്നി, മസ്തിഷ്കം, സ്ട്രോക്ക് ലിവർ,പാൻഗ്രിയാസ്
എന്നിവയ്ക്ക് ഒരു അസുഖം വന്നാൽ വലിയ സാമ്പത്തിക ചിലവുകളാണ് വന്ന് ചേരുന്നത്. ഇതിൽ നിന്ന് രക്ഷനേടാൻ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ ….
വിളിക്കുക
9447847414
9744847414
ഹെൽത്ത് ഇൻഷൂറൻസിന് 2026 ഒക്ടോബർ 1 മുതൽ പ്രീമിയം കൂടും …
രോഗങ്ങളും അപകടങ്ങളും വന്നാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















