തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമാന യാത്രയില്‍ വിജിലന്‍സ്
അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. കേരളത്തില്‍ യുഡിഎഫ് അധികാരമേറ്റ് 100 ദിവസം ആകുമ്പോള്‍ വന്‍ അഴിമതിയാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് എന്തുമാകാം എന്ന സമീപനം. മുഖ്യമന്ത്രി നടത്തുന്നത് സത്യപ്രതിജ്ഞയുടെ ലംഘനമാണ്.
ചിപ്‌സണ്‍ ഏവിയേഷനാണ് മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയ്ക്ക് പണം നല്‍കിയത് എന്നതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതെ ചിപ്‌സണ്‍ ഏവിയേഷന്റെ ഫയല്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഇരിക്കുന്ന ഘട്ടത്തിലാണ് സ്‌പോണ്‍സര്‍ഷിപ്പ്
യാത്ര എന്നതാണ് യാത്രയെ ഏറെ വിവാദമാക്കിയത്.
ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രിയുടെ പേര് വന്നതില്‍ അദ്ദേഹം വിശദീകരണം നല്‍കട്ടെയെന്ന് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
ഡയറിയില്‍ പിണറായിയുടെ പേരുണ്ടെന്ന് പറഞ്ഞാണല്ലോ കേസ് എടുത്തത്. വ്യാജരേഖ കേസ് പ്രതി ടോം മണപ്പുറത്തിനെ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സില്‍ നിയമിച്ചത് ദുരൂഹമാണെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.















