കോഴിക്കോട്: പവര്‍കട്ട് എത്രനാള്‍ തുടരുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ
മറുപടി പറയാതെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്ര ദിവസമെന്ന് പറയുന്നില്ല, കഴിയുന്നത്രയും വേഗം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണെന്ന് മന്ത്രി പറഞ്ഞു. അതേ സമയം എന്‍ടിപിസിയില്‍ നിന്നു വൈദ്യുതി വാങ്ങുമ്പോള്‍ സാമ്പത്തിക ബാധ്യതയിലേക്ക് പോകുമെന്ന കെഎസ്ഇബിയിടെ പ്രതികരണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, 10 രൂപയ്ക്ക് പകരം മുപ്പത് രൂപക്ക് വൈദ്യുതി വാങ്ങിയാല്‍ സാമ്പത്തിക നഷ്ടത്തിലേക്ക് പോകുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അതിന് വലിയ വൈദഗ്ധ്യമൊന്നും വേണ്ടെന്നും മന്ത്രി പറഞ്ഞു.
















