തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമേകിക്കൊണ്ട് സംസ്ഥാനത്ത് ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആലപ്പുഴ, എറണാകുളം
ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്
അര്‍ഥമാക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദത്തിന് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി സെപ്റ്റംബര്‍ പത്തോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ മഴ.

ഇന്നത്തെ ആരോഗ്യം
നാളെ ഉണ്ടാവണമെന്നില്ല.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാതിരിക്കുന്ന
ഓരോ നിമിഷവും
അപകടകരമാണ്.
യാദൃശ്ചികമായി വരുന്ന ഓരോ ചികിത്സയ്ക്കും താങ്ങാവുന്നതിലും അപ്പുറത്തെ സാമ്പത്തിക
ചിലവാണ് വരുന്നത്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















