തിരുവനന്തപുരം: ഇന്നും നാളെയും എല്ലാജില്ലകളിലും താപനില 3 മുതല്‍ 4 ഡിഗ്രി വരെ
ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പുനലൂരില്‍ 36.2 ഡിഗ്രിയായിരുന്നു ഇന്നലത്തെ ചൂട്. കോട്ടയത്ത് 35.2 ഡിഗ്രിയും പാലക്കാട് 34.2 ഡിഗ്രിയുമായിരുന്നു താപനില. എന്നാല്‍, വ്യാഴാഴ്ചയോടെ നില മാറും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഉച്ചവെയില്‍ നേരിട്ട് ഏല്‍ക്കരുത്
സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍ക്ക് നേരിട്ടുള്ള സൂര്യപ്രകാശം കാരണമാകും. അത്ര കടുത്തതാണ് ഇപ്പോഴത്തെ വെയില്‍. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. പൊതുപരിപാടികള്‍ ഈ സമയം കഴിവതും ഒഴിവാക്കണം.
വൈദ്യുതി കട്ടിനു സാധ്യത
അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതുമൂലം വൈദ്യുതി ഉപഭോഗം കൂടിയെന്നും നിയന്ത്രണം വേണ്ടിവരുമെന്നും കെഎസ്ഇബി അറിയിച്ചു. പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ വര്‍ഷം സെപ്തംബറിനെ അപേക്ഷിച്ച് 600 മുതല്‍ 800 മെഗാവാട്ട് വരെ അധികമാണ്.

പൂർണ്ണ ആരോഗ്യവാനാണെന്ന്
നാം വിശ്വസിക്കുന്നുണ്ടെങ്കിലും
ആരോഗ്യ മേഖല സുരക്ഷിമാക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമായും എടുത്ത് വെക്കണം.
പുതിയ കാലഘട്ടത്തിൽ
ശരീരത്തിൻ്റെ
ഉള്ളറകളിലെ പ്രവർത്തനങ്ങളുടെ
മാറ്റം കണ്ടുപിടിക്കാൻ
ആധുനിക ശാസ്ത്രം പോലും പരാജയപ്പെടുന്നുണ്ട്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി കരസ്ഥമാക്കുമ്പോൾ
അവിചാരിതമായി
വന്നു ചേരുന്ന ക്ലയിമുകൾ വേഗത്തിലുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















